#NewBornBabyMurder | കൊല്ലപ്പെട്ട കുഞ്ഞിനെ വേണ്ടെന്ന് കുടുംബം; വലിയ ചുടുകാട്ടിൽ പഞ്ചായത്ത് അധികൃതർ മൃതദേഹം സംസ്കരിച്ചു

#NewBornBabyMurder | കൊല്ലപ്പെട്ട കുഞ്ഞിനെ വേണ്ടെന്ന് കുടുംബം; വലിയ ചുടുകാട്ടിൽ പഞ്ചായത്ത് അധികൃതർ മൃതദേഹം സംസ്കരിച്ചു
Sep 3, 2024 10:28 PM | By VIPIN P V

ചേർത്തല: ( www.truevisionnews.com ) പള്ളിപ്പുറത്ത് കൊല്ലപ്പെട്ട നവജാത ശിശുവിന്‍റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാതിരുന്നതിനെത്തുടർന്ന്​ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ സംസ്കരിച്ചു.

ചൊവ്വാഴ്ച മൂന്നരയോടെ വലിയ ചുടുകാട്ടിലായിരുന്നു സംസ്കാരം. അതേസമയം കുഞ്ഞിനെ കൊലപ്പെടുത്തിയതിൽ മാതാവിന്​ പങ്കില്ലെന്നും കാമുകൻ രതീഷ്​ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും​ ജില്ല പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

പള്ളിപ്പുറം 17ാം വാർഡിൽ ആശയുടെ (36) അഞ്ചുദിവസം പ്രായമായ കുഞ്ഞാണ്​ കൊല്ലപ്പെട്ടത്​. കൊലപാതകം പുറത്തുകൊണ്ടുവന്ന ആശ വർക്കറായ ത്രിപുരേശ്വരിയെ പൊലീസ് മേധാവി അഭിനന്ദിച്ചു.

ആശ ഗർഭിണിയാണെന്ന വിവരം ഭർത്താവിന്​ അറിയാമായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. എന്നാൽ, കുട്ടി ആരുടേതാണെന്ന്​ അവർ വെളിപ്പെടുത്തിയിരുന്നില്ല.

രതീഷ്​ ഭർത്താവിന്‍റെ സുഹൃത്തായിരുന്നു. ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭം അലസിപ്പിക്കാൻ ആശ രതീഷിനൊപ്പം പോയിരുന്നു.

കൂടെയുള്ളത്​ കാമുകനാണെന്ന് അറിഞ്ഞതോടെ ഡോക്ടർ നിരുത്സാഹപ്പെടുത്തി വിട്ടു. പിന്നീട്​ മറ്റ്​ രണ്ട്​ ആശുപത്രികളിലും പോയെങ്കിലും നടന്നില്ല. പ്രസവശേഷം കുട്ടിയുമായി എത്തിയപ്പോൾ ആശയെ ഭർത്താവ്​ വീട്ടിൽ കയറ്റിയില്ല.

കുഞ്ഞില്ലാതെ വീട്ടിൽ കയറിയാൽ മതിയെന്ന് പറഞ്ഞതോടെ ആശ ഒറ്റപ്പുന്നയിൽ പൂക്കട നടത്തുന്ന രതീഷിന്റെ അടുത്തെത്തി കുട്ടിയെ എവിടെയെങ്കിലും ഏൽപിക്കണമെന്ന്​ ആവശ്യപ്പെട്ടു.

ആർക്കെങ്കിലും വളർത്താൻ കൊടുക്കാമെന്ന് രതീഷും പറഞ്ഞു. ആശയുടെ കൈയിൽനിന്ന്​ തുണിയിൽ പൊതിഞ്ഞ കുഞ്ഞിനെ വാങ്ങി തന്റെ ഇരുചക്ര വാഹനത്തിന്റെ ഫ്ലാറ്റ്ഫോമിൽ കിടത്തി രതീഷ് വീട്ടിലേക്ക് പോയി.

ആശ വീട്ടിലേക്കും മടങ്ങി. ഈ സമയം രതീഷിന്റെ ഭാര്യയും കുഞ്ഞും വീട്ടിലുണ്ടായിരുന്നില്ല. ആശ രതീഷിനെ ഫോണിൽ വിളിച്ചപ്പോഴെല്ലാം കുഞ്ഞ്​ സുഖമായിരിക്കുന്നുവെന്നാണ് പറഞ്ഞത്. അതിനിടെ കുഞ്ഞ് ഉച്ചത്തിൽ കരഞ്ഞ സമയത്ത്​ ശബ്​ദം പുറത്തുവരാതിരിക്കാൻ വായും മുഖവും അമർത്തിയതോടെയാണ് മരിച്ചതെന്ന്​ രതീഷ്​ പൊലീസിനോട്​ പറഞ്ഞു.

തുടർന്ന് കുളിമുറിയുടെ സമീപത്ത്​ കുഴിച്ചുമൂടി. മാധ്യമങ്ങളിൽ കുഞ്ഞിന്റെ വാർത്ത വന്നതോടെ മൃതദേഹം പുറത്തെടുത്ത്​ ശൗചാലയത്തിലേക്ക് മാറ്റി. കുഞ്ഞിനെ കത്തിക്കാൻ പദ്ധതിയിട്ടെങ്കിലും നടന്നില്ലെന്ന്​ രതീഷ്​ പൊലീസിനോട്​ പറഞ്ഞു.

രതീഷിനെതിരെ മാത്രമാണ്​ കൊലപാതകക്കുറ്റം ചുമത്തിയിരിക്കുന്നത്​. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.

ആശയെ മാവേലിക്കര വനിത ജയിലിലേക്കും രതീഷിനെ ആലപ്പുഴ സബ്ജയിലിലേക്കും അയച്ചു.

#Family #rejects #murdered #child #Panchayat #authorities #cremated #deadbody #large #forest

Next TV

Related Stories
#basiljoseph |  'പരസ്പരം തങ്ങള്‍ അപമാനങ്ങള്‍ വാങ്ങിക്കൂട്ടാറുണ്ട്, തമ്മില്‍ കണ്ടുമുട്ടാന്‍ വൈകിപ്പോയി' -  ബേസില്‍ ജോസഫ്

Nov 24, 2024 04:42 PM

#basiljoseph | 'പരസ്പരം തങ്ങള്‍ അപമാനങ്ങള്‍ വാങ്ങിക്കൂട്ടാറുണ്ട്, തമ്മില്‍ കണ്ടുമുട്ടാന്‍ വൈകിപ്പോയി' - ബേസില്‍ ജോസഫ്

പരസ്പരം തങ്ങള്‍ അപമാനങ്ങള്‍ വാങ്ങിക്കൂട്ടാറുണ്ട് എന്നാണ് ബേസില്‍ നല്‍കിയ അഭിമുഖത്തില്‍...

Read More >>
#Yellowalert | സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Nov 24, 2024 04:03 PM

#Yellowalert | സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ...

Read More >>
#lottery  | 70 ലക്ഷം ആർക്ക്? അറിയാം അക്ഷയ ലോട്ടറി ഫലം

Nov 24, 2024 03:42 PM

#lottery | 70 ലക്ഷം ആർക്ക്? അറിയാം അക്ഷയ ലോട്ടറി ഫലം

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
 #kRadhakrishnan | 'ബിജെപിയുടെ വോട്ട് ശതമാനം കൂടിയ സാഹചര്യം പരിശോധിക്കും' - കെ. രാധാകൃഷ്ണൻ

Nov 24, 2024 03:30 PM

#kRadhakrishnan | 'ബിജെപിയുടെ വോട്ട് ശതമാനം കൂടിയ സാഹചര്യം പരിശോധിക്കും' - കെ. രാധാകൃഷ്ണൻ

ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ചു കൊണ്ട് ആളുകളെ സ്വാധീനിക്കാൻ ശ്രമം...

Read More >>
#liquor | ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പി മോഷ്ടിച്ചു

Nov 24, 2024 02:56 PM

#liquor | ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പി മോഷ്ടിച്ചു

ഷെൽഫിൽ നിന്ന് കുപ്പി എടുത്ത ശേഷം ഒളിപ്പിച്ചു...

Read More >>
Top Stories